Skip to main content

തദ്ദേശ അദാലത്ത് ആഗസ്റ്റ് ഏഴ് മുതൽ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ യഥാവിധി അപേക്ഷ നൽകിയതും എന്നാൽ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികൾതദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾസ്ഥിരം അദാലത്ത് സമിതിതദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകൾ  എന്നിവയിൽ തീർപ്പാക്കാത്ത  പൊതുജനങ്ങളുടെ പരാതികൾനിവേദനങ്ങൾ എന്നിവ തീർപ്പാക്കുന്നതിനു ആഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 7 വരെ ജില്ലാ തലത്തിൽ തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നു. തദ്ദേശ അദാലത്തിന്റെ പരാതി പരിഹാര പോർട്ടലിന്റെ ലോഞ്ചിംഗ് ജൂലൈ 26 വൈകുന്നേരം 5 മണിക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് തിരുവനന്തപുരത്ത് വച്ച് നിർവ്വഹിച്ചു. പൊതുജനങ്ങൾക്ക് adalat.lsgkerala.gov.in പോർട്ടലിൽ പരാതികൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്ഷിബു കെ.കെ, അസിസ്റ്റന്റ് കമ്മ്യൂണിക്കേഷൻ ഓഫീസർ, തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കാര്യാലയം. ഫോൺ: 9847235884.

 

പി.എൻ.എക്‌സ്. 3174/2024

date