Skip to main content

സ്‌കോള്‍ കേരള - ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്‌പോട്സ് യോഗ പ്രവേശന തീയതി നീട്ടി

 

സ്‌കോള്‍-കേരള മുഖേന നാഷണല്‍ ആയുഷ് മിഷന്റേയും, സംസ്ഥാന ആയുഷ് വകുപ്പിന്റേയും അംഗീകാരത്തോടെ നടത്തി വരുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്‌പോട്‌സ് യോഗ കോഴ്‌സ് രണ്ടാം ബാച്ചിലേക്കുള്ള പ്രവേശന തീയതി പിഴയില്ലാതെ ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചു. രജിസ്‌ട്രേഷന്‍ നടപടികള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുമായി www.scolekerala.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484-2377537, 9447913820.

date