Skip to main content

തൊഴിലധിഷ്ഠിത ഐടി കോഴ്സ് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം

കേരള സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്റ് ഐടി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സിഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങളിലൂടെ നടത്തിവരുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് തലങ്ങളിലുള്ള തൊഴിലധിഷ്ഠിത ഐടി കോഴ്സുകളില്‍ എറണാകുളം ജില്ലയില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ജൂലൈ 31-നകം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പഠനകേന്ദ്രങ്ങളില്‍ ബന്ധപ്പെടേണ്ടതാണ്.  കൊച്ചി (9447042425), ആലുവ (9446035505), പെരുമ്പാവൂര്‍ (9995022092, 9072724666), മൂവാറ്റുപുഴ (9496824450, 9447047411), നോര്‍ത്ത് പറവൂര്‍(9961948560), തൃപ്പൂണിത്തുറ (8281110420, 9446441721), കാലടി (7012974261, 7085668066), കൂത്താട്ടുകുളം (9447433071, 9544739287), കുമ്പളങ്ങി (9947028045, 9778136697), കുറുമശ്ശേരി (9847542225, 9605263535), കോലഞ്ചേരി (9446141607).    സിഡിറ്റ് കോഴ്‌സുകള്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെയും സംസ്ഥാന സഹകരണ പരീക്ഷാബോര്‍ഡിന്റെയും വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് അനുയോജ്യവും, കേന്ദ്രസര്‍ക്കാരിന്റെ എച്ച്.ആര്‍.ഡി./ നോര്‍ക്ക അറ്റസ്റ്റേഷന്‍ ലഭ്യമാകും.  കൂടുതല്‍ വിവരങ്ങള്‍ക്കായി www.ted.cdit.org സന്ദര്‍ശിക്കുക.

date