Skip to main content
വായനപക്ഷാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ഇ൯ഫ൪മേഷ൯ വകുപ്പ് സംഘടിപ്പിച്ച പുസ്തക ആസ്വാദനക്കുറിച്ച് മത്സരത്തിലെ വിജയികൾ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പി.വി. ശ്രീനിജി൯ എം.എൽ.എ., ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി. എബ്രഹാം, ജില്ലാ ഇ൯ഫ൪മേഷ൯ ഓഫീസ൪ എ൯.ബി. ബിജു, അസിസ്റ്റന്റ് എഡിറ്റ൪ സി.ടി. ജോൺ, ജില്ലാ പ്ലാനിംഗ് ഓഫീസ൪ ഇ൯ ചാ൪ജ് ഡോ. ടി.എൽ. ശ്രീകുമാ൪ എന്നിവ൪ക്കൊപ്പം.

വായനാപക്ഷാചരണം: പുസ്തക ആസ്വാദന കുറിപ്പ് മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി

 

വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍     യു.പി, ഹൈസ് സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പുസ്തക ആസ്വാദനക്കുറിപ്പ് മത്സരത്തിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. 

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പി.വി. ശ്രീനിജിന്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷും ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. 

യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയവര്‍: 

യുപി വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ഭദ്രാനന്ദ ഹനീഷ്, മരിയ പി. അലക്‌സ് (രണ്ടുപേരും ബസേലിയോസ് വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍്ഡറി സ്‌കൂള്‍, വെട്ടിക്കല്‍ മുളന്തുരുത്തി) 
 ഹൈസ്‌കൂള്‍ വിഭാഗത്തില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ അന്‍ലിന്‍ മരിയ(മാര്‍ അത്തനേഷ്യസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, കോതമംഗലം), നിഹ ബെന്നി (ഗവ. ഗേള്‍സ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചേര്‍ത്തല), നീലിമ. ടി ബി (അസീസി വിദ്യാനികേതന്‍ പബ്‌ളിക് സ്‌കൂള്‍ പെരുമ്പിള്ളി) 
ഹയര്‍്‌സെക്കന്‍ഡറി വിഭാഗത്തില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ ശ്രീലക്ഷ്മി ശ്രീരാഗ് (അസീസി വിദ്യാനികേതന്‍് പബ്‌ളിക് സ്‌കൂള്‍, പെരുമ്പിള്ളി), ദേവനന്ദ ഹനീഷ് (ബസേലിയോസ് വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂര്‍ വെട്ടിക്കല്‍, മുളന്തുരുത്തി), സിദ്ധാര്‍ഥ് ജി പി (അസീസി വിദ്യാനികേതന്‍ പബ്‌ളിക് സ്‌കൂള്‍ പെരുമ്പിള്ളി). 

കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ മത്സരത്തില്‍ എറണാകുളം എസ്ആര്‍വി ഗവ. എച്ച്എസ്എസ് മലയാളം വിഭാഗം അധ്യാപകന്‍ എ യു സിജാദ് ആണ് വിജയികളെ നിര്‍ണയിച്ചത്. 

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആശ സി. എബ്രഹാം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.ബി. ബിജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ടി.എല്‍. ശ്രീകുമാര്‍, അസിസ്റ്റന്റ് എഡിറ്റര്‍ സി.ടി. ജോണ്‍, അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.എന്‍ സുനില്‍കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

date