Skip to main content

ബി.ടെക് ലാറ്ററൽ എൻട്രി:  രണ്ടാം ഘട്ട പ്രൊവിഷണൽ  അലോട്ട്‌മെന്റ്

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ എൻജിനിയറിങ് കോളേജുകളിൽ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന്റെ രണ്ടാം ഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ്  അടച്ച് ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം 29 മുതൽ 31 വരെ അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ അസ്സൽ  സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടണം.  ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് വിവരങ്ങൾ വെബ്‌സൈറ്റിലും വിദ്യാർഥികളുടെ ലോഗിനിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327, 2560363, 2560364.

പി.എൻ.എക്‌സ്. 3198/2024

date