Skip to main content

 *വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നടപടി സ്വീകരിക്കും-ജില്ലാ വികസന സമിതി*

 

 

 

 

ജില്ലയില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ വികസന സമിതി യോഗം. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ വിജയകരമായി നടപ്പാക്കിയ ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് പദ്ധതി ജില്ലയില്‍ വ്യാപിപ്പിക്കും. പദ്ധതി മാതൃകയാക്കി മറ്റ് തദ്ദേശ സ്ഥാപനങ്ങളും പദ്ധതി നടപ്പാക്കണമെന്ന് ഡിഡിസി യോഗം ആവശ്യപ്പെട്ടു. ഗോത്ര സങ്കേതങ്ങളില്‍ പ്രമോട്ടര്‍മാരുടെ നിരന്തര നിരീക്ഷണം ആവശ്യമാണ്. ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനം സംബന്ധിച്ച്  അവലോകനം ശക്തമാക്കി ദീര്‍ഘകാല വീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നും ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. 

date