Skip to main content

ഉറവിട നശീകരണം: ജീവനക്കാരെ നിയമിക്കുന്നു

മലപ്പുറം ജില്ലയിൽ പ്രാണിജന്യരോഗ നിയന്ത്രണത്തിന്റെ ഭാഗമായി ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക്   ജീവനക്കാരെ നിയമിക്കുന്നു. മൂന്ന് മാസത്തേക്ക് മാത്രമായി ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എട്ടാം ക്ലാസ് ആണ് യോഗ്യത. പ്രായം 40 കവിയരുത്. ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും.. താല്പര്യമുള്ളവർക്കായി ആഗസ്റ്റ് ഒന്നിന്  രാവിലെ 10 മണിക്ക് മലപ്പുറം സിവിൽ സ്റ്റേഷനിൽ ഉള്ള ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം)  കൂടിക്കാഴ്ച നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം  എത്തിച്ചേരണം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2736241.

 

date