Skip to main content

ജനകീയ സദസ്

കോട്ടയം: പൊതുഗതാഗതസംവിധാനവുമായി ബന്ധപ്പെട്ടു റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി  നിയോജക മണ്ഡലം ജനകീയ സദസ്സ് ജൂലൈ 29ന് രാവിലെ 11 മണിക്ക് ചങ്ങനാശ്ശേരി താലൂക്ക് കോൺഫറൻസ് ഹാളിൽനടക്കും. ജോബ് മൈക്കിൾ എം.എൽ.എ പങ്കെടുക്കും. ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾക്ക് അതതു പ്രദേശങ്ങളിലെ പൊതുഗതാഗതാസംവിധാനം ശക്തിപ്പെടുത്തുന്നതിുള്ള നിർദേശങ്ങൾ, പുതിയ ബസ് റൂട്ടുകൾ സംബന്ധിച്ച നിവേദനങ്ങൾ എന്നിവ ബന്ധപ്പെട്ട പഞ്ചായത്തു/ മുൻസിപ്പൽ സെക്രട്ടറിമാരെ ഏൽപ്പിക്കാം. പൊതുജനങ്ങൾ, റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർക്കും നിർദേശങ്ങൾ നൽകാം.

 

date