Skip to main content

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

കോട്ടയം: പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് കേണൽ ജി.വി രാജ മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കാൻ പോകുന്ന ലബോറട്ടറിയിലേക്കു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: വി.എച്ച്.എസ്.സി (എം.എൽ.ടി) അല്ലെങ്കിൽ പ്ലസ് ടു സയൻസ് തതുല്യ യോഗ്യത, ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, ഒപ്പം കേരള പാരമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും.
അപേക്ഷകൾ മെഡിക്കൽ ഓഫീസർ, ജി.വി രാജ കുടുംബാരോഗ്യകേന്ദ്രം പനച്ചിപ്പാറ, പൂഞ്ഞാർ പി ഒ, 686581 എന്ന വിലാസത്തിൽ ഓഗസ്റ്റ് രണ്ടു വൈകിട്ടു നാലുമണിക്ക് മുമ്പായി എത്തിക്കണം. അഭിമുഖതീയതി പിന്നീടറിയിക്കും.

 

date