Skip to main content

ലീഡ് ബാങ്ക് ഓഫീസ് ഉദ്ഘാടനം, വായ്പാ വിതരണമേള 26 ന്

ഇടുക്കി ജില്ലയുടെ പുതിയ ലീഡ് ബാങ്ക് ഓഫീസ്, സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിൾ മേധാവിയും ചീഫ് ജനറൽ മാനേജരുമായ എ. ഭുവനേശ്വരി ഈ മാസം 26 ന്  ഉദ്ഘാടനം ചെയ്യും.  സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ മങ്ങാട്ട് കവലയിലുള്ള റീജണൽ ബിസിനസ് ഓഫീസ് കെട്ടിടത്തിലാണ്പുതിയ ലീഡ് ബാങ്ക് ഓഫീസ്,  ഇടുക്കി ജില്ലയുടെ ലീഡ് ബാങ്ക് ചുമതല, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഈ സാമ്പത്തിക വർഷം മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുത്തിരുന്നു. എസ്. ബി. ഐ. ചീഫ് ജനറൽ മാനേജർ റെജി രാജ്  ലീഡ് ബാങ്ക് മാനേജരായി ചുമതലയേൽക്കും.  ഉദ്ഘാടനത്തോടനുബന്ധിച്ച്,  വായ്പ സംബന്ധമായ ജനസമ്പർക്ക പരിപാടിയും, വായ്പാ വിതരണ മേളയും നടത്തും

date