Skip to main content

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഒഴിവുകൾ

             തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ (ഐഎവി) വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ ഓഫീസർ - ഇലക്ട്രിക്കൽ (1), ലബോറട്ടറി മാനേജർ കം മൈക്രോബയോളജിസ്റ്റ് (1), ലബോറട്ടറി ടെക്നീഷ്യൻ (2), ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ് (1) എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. വിശദവിവരങ്ങൾക്ക് www.iav.kerala.gov.in സന്ദർശിക്കുകഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 12.

പി.എൻ.എക്‌സ്. 3215/2024

date