Skip to main content
Submitted by nmed@prdusr on Mon, 08/05/2024 - 16:52

 

കേരള ഹൗസ് ഇൻഫർമേഷൻ ഓഫീസിൽ  വീഡിയോ സ്ട്രിംഗർമാരുടെ പാനൽ രൂപീകരിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു. കേരള ഹൗസ് ഇൻഫർമേഷൻ ഓഫീസിലാണ്  അപേക്ഷ സമർപ്പിക്കേണ്ടത് . യോഗ്യത: ദൃശ്യമാധ്യമരംഗത്ത്  വാർത്താ വിഭാഗത്തിൽ  കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. ഡൽഹിയിൽ സ്ഥിരതാമസമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത : പ്രീഡിഗ്രി/പ്ലസ് ടു  അഭിലഷണീയം. സ്വന്തമായി എച്ച്.ഡി പ്രൊഫഷണൽ ക്യാമറ ഉണ്ടായിരിക്കണം. വിഷ്വൽ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ്. പ്രൊഫഷണൽ എഡിറ്റ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ്പ് സ്വന്തമായി ഉണ്ടായിരിക്കണം. ദൃശ്യങ്ങൾ/ ചിത്രങ്ങൾ  തൽസമയം നിശ്ചിത സെർവറിലേക്ക് അയക്കാനുള്ള സംവിധാനം ലാപ്ടോപ്പിൽ ഉണ്ടായിരിക്കണം. സ്വന്തമായി ഡ്രൈവിംഗ് ലൈസൻസ് വേണം.  വാഹനം ഉണ്ടായിരിക്കുന്നത് അഭിലഷണീയമായിരിക്കും. 

അപേക്ഷ നിശ്ചിത ഫോറത്തിൽ അവസാന തീയതിക്ക് മുമ്പ് കേരള ഹൗസ് ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കണം . അപേക്ഷ ഫോം കേരള ഹൗസ് ഇൻഫർമേഷൻ ഓഫീസിലും https://www.prd.kerala.gov.in/sites/default/files/pdf/delhivs.pdf ലും ലഭിക്കും. അപേക്ഷയോടൊപ്പം അനുബന്ധത്തിൽ പറയുന്ന രേഖകളും ഹാജരാക്കണം.അവസാന തീയതി ആഗസ്റ്റ് 12 തിങ്കൾ. കൂടുതൽ വിവരങ്ങൾക്ക്: 01123360349.