Post Category
ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി
വയനാട് ദുരന്തവുമായി നിധിയിലേക്ക് കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ളോയീസ് വെല്‍ഫെയർ ബോര്‍ഡിൽ നിന്നും 25 ലക്ഷം രൂപയും, ജീവനക്കാരുടെ ശമ്പളമായ 302652 രൂപയുടെ സമ്മതപ്രത്രവും, ബോര്‍ഡ് ചെയര്‍മാനും സഹകരണ വകുപ്പ് മന്ത്രിയുമായ വി.എന്‍.വാസവന്‍ മുഖ്യമന്ത്രിക്ക് കൈമാറി. കൂടാതെ ബോര്‍ഡിന്റെ വൈസ് ചെയര്‍മാൻ അഡ്വ. ആര്‍. സനല്‍കുമാർ ഒരു മാസത്തെ ഓണറേറിയം തുകയായ 20,000 രൂപയുടെ ചെക്കും മുഖ്യമന്ത്രിയ്ക്ക് കൈമാറി. അഡീഷണൽ രജിസ്ട്രാർ മോഹൻമോൻ പി. ജോസഫ്, അസിസ്റ്റന്റ് രജിസ്ട്രാർ ഷഹീർ എം., സീനിയർ സൂപ്രണ്ട് ജയൻ എം എന്നിവർ പങ്കെടുത്തു.
പി.എൻ.എക്‌സ്. 3603/2024
date
- Log in to post comments