Skip to main content

ഹയർ സെക്കൻഡറി തുല്യതാകോഴ്സ്: മികച്ച വിജയികളെ അനുമോദിച്ചു

ഹയർ സെക്കൻഡറി തുല്യതാകോഴ്സിൽ മികച്ച വിജയം കൈവരിച്ചവരെ സാക്ഷരതാമിഷൻ അനുമോദിച്ചു. ലോക സാക്ഷരതാദിനത്തിൽ അട്ടക്കുളങ്ങര മോഡൽ ഹൈസ്കൂളിൽ നടന്ന സമ്മേളനത്തിലാണ് പഠിതാക്കളെ ആദരിച്ചത്. മലയാളത്തിന് മുഴുവൻ മാർക്കും നേടിയ കലാലയം രാജൻ, ഹരീഷ് കുമാർ ബി എന്നിവരെയാണ് ആദരിച്ചത്.
തൈക്കാട് വാർഡ് കൗൺസിലർ മാധവദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ കെ.വി.രതീഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കോർഡിനേറ്റർ ടി.വി.ശ്രീജൻ മുഖ്യപ്രഭാഷണം നടത്തി. തുല്യത അധ്യാപകൻ ഷിഹാബ്, അസിസ്റ്റൻ്റ് കോർഡിനേറ്റർ കെ.സജിത, സെൻ്റർ കോർഡിനേറ്റർ വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ തുല്യതാപഠന കേന്ദ്രങ്ങളിലും സാക്ഷരതാദിനാചരണം നടന്നു.

date