Skip to main content

ബിടെക് സ്പോട്ട് അഡ്മിഷൻ

        മൂന്നാർ ഗവ. കോസ്റ്റ് ഷെയറിങ് കോളേജായ മൂന്നാർ എൻജിനീയറിങ് കോളേജിൽ ഈ അധ്യയന വർഷത്തെ ഒന്നാംവർഷ ബി.ടെക് കോഴ്സിലെ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബ്രാഞ്ചുകളിൽ ഒഴിവുള്ള മെറിറ്റ്/ മാനേജ്‌മെന്റ്‌ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കീം എൻട്രൻസ് യോഗ്യതയില്ലാത്തവർക്കും അപേക്ഷിക്കാം. കീം വഴി മറ്റു കോളേജുകളിൽ അഡ്മിഷൻ നേടിയവർ അഡ്മിഷൻ സ്ലിപ്പുമായും കീം യോഗ്യതയില്ലാത്തവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായും സെപ്റ്റംബർ 12, 13 തീയതികളിൽ കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് www.cemunnar.ac.in, ഫോൺ: 9447570122, 9447578465.

പി.എൻ.എക്‌സ്. 4012/2024

date