ഉന്നതി വിഷന്‍ പ്ലസ് പദ്ധതി
2024-25 അധ്യയന വര്‍ഷത്തെ ഉന്നതി വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗം വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായ പ്ലസ് ടു/വിഎച്ച്എസ്‌സി പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്ത്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസ്സായവര്‍ക്കും മേല്‍ വിഷയങ്ങളില്‍ എ ടു ഗ്രേഡില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ച സിബിഎസ്ഇ കാര്‍ക്കും, എ ഗ്രേഡില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ച ഐസിഎസ്ഇ കാര്‍ക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാം. എൻട്രൻസ് പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട കോച്ചിംഗ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം ഒരു വര്‍ഷത്തേക്ക് പരമാവധി 54000 രൂപ വരെ അനുവദിക്കും. അപേക്ഷ, ജാതി, വരുമാനം (വരുമാന പരിധി ആറു ലക്ഷം രൂപ) പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്, എന്‍ട്രസ് പരിശീലന സ്ഥാപനത്തിലെ സാക്ഷ്യപത്രവും ബില്ലുകളും, പഞ്ചായത്ത് / ബ്ലോക്ക് ഓഫീസില്‍ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രവും, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, ആധാര്‍, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഒക്ടോബര്‍ 31 ന് അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം. ഫോണ്‍ : 04972700596
- Log in to post comments