സിഇഒ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ എഫ്.പി.ഒ പ്രോത്സാഹന പദ്ധതി പ്രകാരം എസ്.എഫ്.എ.സി കേരള മുഖേന രൂപീകരിച്ച വാട്ടര്‍ ലോഗ്ഗ്ഡ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബിഎസ്സി അഗ്രിക്കള്‍ച്ചര്‍/ഫോറസ്ട്രി/കോ ഓപ്പറേഷന്‍-ബാങ്കിങ് മാനേജ്മെന്റ്/ഡയറി/ഫുഡ് ടെക്നോളജി/അഗ്രിക്കള്‍ച്ചറല്‍ എക്കണോമിക്സ്/ബിഎഫ്എസ്സി/വെറ്റിനറി സയന്‍സ്/ബിടെക്/അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ഏതെങ്കിലും ബിരുദത്തോടൊപ്പം എംബിഎ/എംബിഎ അഗ്രി ബിസിനസ് മാനേജ്മെന്റ്/എംബിഎ മാര്‍ക്കറ്റിംഗ്/ദേശീയ പ്രശസ്തിയുള്ള സ്ഥാപനങ്ങളിലെ എംബിഎ ഗ്രാമവികസനം അല്ലെങ്കില്‍ എംബിഎ ഉള്ളവരും ഒരു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയം ഉള്ളവരുമായിരിക്കണം അപേക്ഷകര്‍. പ്രായപരിധി 25-35. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ബയോഡാറ്റ സഹിതം waterloggedcompany@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 18 ന് വൈകുന്നേരം 6 മണിക്ക് മുമ്പായി അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്‌സാപ്പ് ഫോണ്‍: 9037415509.
(പി.ആര്‍./എ.എല്‍.പി./2071)
- Log in to post comments