Skip to main content

സാങ്കേതികവിദ്യയിലെ മാറ്റം സാമൂഹിക പുരോഗതിക്ക് വഴിതെളിക്കും: മന്ത്രി ആർ ബിന്ദു

* ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നാല് ബൃഹദ് പദ്ധതികൾക്ക് തുടക്കം

          സാമൂഹിക പുരോഗതിയും ജനജീവിതനിലവാര വർദ്ധനവും ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നൂതന ശാസ്ത്ര സാങ്കേതിക വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു. ഓരോ ചുവടുവയ്പ്പും സാധാരണക്കാരായ മനുഷ്യർക്കും പ്രയോജനമാകണമെന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നേറുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ നാലാം നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി എപിജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ആരംഭിക്കുന്ന സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് സെന്ററിന്റേയും പഠന വകുപ്പുകളുടേയും സെക്ഷൻ 8 കമ്പനിയുടേയും ഉദ്ഘാടനം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്ററിന്റെ ശിലാഫലകവും മന്ത്രി അനാച്ഛാദനം ചെയ്തു.

          ഉന്നതവിദ്യാഭ്യാസമേഖലയിലൂടെ  അക്കാദമിക മികവിനോടൊപ്പം  നൈപുണ്യത്തിനും പ്രാധാന്യം നൽകി വിദ്യാർഥികളെ  തൊഴിൽമേഖലക്ക് അനുയോജ്യരാക്കുകയാണ്.   അഭിമാനകരമായ സ്ഥാപനങ്ങളിൽ തൊഴിൽ നേടാൻ പ്രാപ്തരാക്കുന്നതൊടൊപ്പം ഗവേഷണ കണ്ടെത്തലുകളിലേക്ക് നയിക്കുന്നതിനും സർക്കാർ പ്രോത്സാഹനം നൽകുന്നുണ്ട്. ഗവേഷണ കണ്ടുപിടുത്തങ്ങൾക്ക് പേറ്റന്റുകൾ നൽകുന്ന കേന്ദ്രവും ആരംഭിച്ചു കഴിഞ്ഞു. വിദ്യാർഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യങ് ഇന്നൊവേറ്റേഴ്സ് പരിപാടിയിലൂടെ അഞ്ചു ലക്ഷം മുതൽ 25 ലക്ഷം രൂപവരെ സർക്കാർ ധനസഹായം നൽകുന്നുണ്ട്.

          സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് നൂതന പ്രതിവിധികളും സേവനങ്ങളും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു വർഷം മുൻപ് ബജറ്റിൽ ട്രാൻസ്‌ലേഷണൽ  റിസർച്ച് സെന്റർ പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായാണ് സാങ്കേതിക സർവ്വകലാശാലയിൽ ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. അടിസ്ഥാന മേഖലകളായ വ്യവസായം, ആരോഗ്യം, കാർഷിക രംഗങ്ങളിൽ അനുയോജ്യമായ ഉൽപ്പന്നങ്ങളും ഉപകരണങ്ങളും വികസിപ്പിക്കാനും തൊഴിൽസാധ്യത വർദ്ധിപ്പിക്കാനും കഴിയും. പ്രാദേശിക സാമ്പത്തിക വികസനത്തിനും കേരളത്തിലെ സാമ്പത്തിക അടിത്തറയുടെ വിപുലീകരണത്തിനും ജനജീവിത നിലവാര വർദ്ധനവിനും ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ പദ്ധതികൾ പ്രയോജനപ്പെടും. അതിന് സർക്കാരും സമൂഹവും ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.

          സാങ്കേതിക സർവ്വകലാശാല ഈ വർഷം മുതൽ എം ടെക്കിൽ  അരംഭിക്കുന്ന  സ്‌കൂൾ ഓഫ് ഇലക്ട്രിക്കൽ സയൻസസ് ആൻഡ് ടെക്നോളജിസ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ സയൻസസ് ആൻഡ് ടെക്നോളജിസ്‌കൂൾ ഓഫ് ബിൽഡിംഗ് സയൻസസ് ആൻഡ് ടെക്നോളജിസ്‌കൂൾ ഓഫ് മെക്കാനിക്കൽ സയൻസസ് ആൻഡ് ടെക്നോളജി എന്നിവയുടെ പ്രഖ്യാപനവും മന്ത്രി നടത്തി. ഇലക്ട്രിക്കൽ വെഹിക്കിൾ ടെക്നോളജിഎംബെഡഡ് സിസ്റ്റംസ് ടെക്നോളജീസ്ഇൻഫ്രാസ്ട്രക്ചർ എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റ്മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി എന്നിവയിലാണ് ഈ വർഷം മുതൽ എൻജിനിയറിംഗ് വിദ്യാർഥികൾക്ക് സാങ്കേതിക സർവകലാശാലയിൽ എം ടെക് പഠനം സാധ്യമാക്കുന്നത്.

           മികവിന്റെ കേന്ദ്രങ്ങളിൽ ഉരുത്തിരിയുന്ന കണ്ടെത്തലുകളും ആശയങ്ങളും പരിഹാരങ്ങളും ദൈനദിന ജീവിതത്തിൽ മാറ്റം വരുത്തുന്ന വ്യവസായ മേഖലക്ക് ഗുണകരമാകുന്ന  ഉത്പന്നങ്ങളായും നിർമ്മിക്കുവാൻ സഹായിക്കുന്ന ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്റർ വിളപ്പിൽശാലയിൽ സാങ്കേതിക സർവകലാശാല ആസ്ഥാനത്ത് പ്രവർത്തനമാരംഭിക്കും. ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്ററിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ കിൻഫ്ര പാർക്കിൽ ഉടൻ ആരംഭിക്കുകയാണ്. സർവകലാശാലക്കാവശ്യമുള്ള തനത് സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കുകവ്യവസായങ്ങൾക്കും കമ്പനികൾക്കും ആവശ്യമായ സോഫ്റ്റ്‌വെയറുകൾ നിർമ്മിച്ച് നൽകുക എന്നതാണ് സോഫ്റ്റ്‌വെയർ ഡെവലെപ്മെന്റ് സെന്ററിന്റെ രൂപീകരണംകൊണ്ടു ലക്ഷ്യമാക്കുന്നത്. സമൂഹത്തിൽ പരിവർത്തനപരമായ മാറ്റങ്ങൾ കൊണ്ടുവരാനായി ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്ററും സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് സെന്ററും നിർമ്മിക്കുന്ന ഉൽപന്നങ്ങൾക്കും സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പരിഹാര മാർഗ്ഗങ്ങൾക്കും വിപണന സാധ്യതകൾ കണ്ടെത്താൻ രൂപീകരിക്കുന്നതാണ് കമ്പനീസ് ആക്ട് പ്രകാരമുള്ള സെക്ഷൻ 8 കമ്പനി.

          സർവ്വകലാശാല എൻഎസ്എസ് അവാർഡുകൾ മന്ത്രി വിതരണം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ വൈസ് ചാൻസലർ  ഡോ സജി ഗോപിനാഥ് സ്വാഗതം ആശംസിച്ചു. ഉന്നതവിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി അജയ്സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി കെ ബിജുഅഡ്വ. ഐ സാജുഡോ.ജമുന ബിഎസ്പ്രൊഫ.സഞ്ജീവ് ജിഡോ. വിനോദ്കുമാർ ജേക്കബ്ആഷിക് ഇബ്രാഹിംകുട്ടിഅക്കാദമിക്സ് വിഭാഗം ഡീൻ ഡോ. വിനു തോമസ്പരീക്ഷാ കൺട്രോളർ ഡോ അനന്ത രശ്മി എസ്രജിട്രാർ ഡോ. പ്രവീൺ എ തുടങ്ങിയവർ സംബന്ധിച്ചു. 

          പി.എൻ.എക്‌സ്. 4554/2024

date