*ലോക മാനസികാരോഗ്യദിനം: ജില്ലാതല ഉദ്ഘാടനം നടത്തി*
ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പൂകോട്ടൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കാരാട്ട് അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു.
പൂക്കോട്ടൂര്‍ ജി.എല്‍.പി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച ആരോഗ്യ സന്ദേശ റാലിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇസ്മായില്‍ മാസ്റ്ററിന് പതാക കൈമാറി. ആരോഗ്യസന്ദേശ റാലിയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന വാടി ടീച്ചര്‍മാര്‍ ഉള്‍പ്പെടെ മൂന്നൂറ്റി അമ്പത് പേര്‍ പങ്കെടുത്തു. ഡി.എം.ഒ ഡോ. ആര്‍ രേണുക ദിനാചരണ പ്രഭാഷണം നടത്തി.
ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്ന ആരോഗ്യ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇസ്മായില്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി.എം അക്ബര്‍ തങ്ങള്‍, ജില്ലാ ആരോഗ്യ വിഭാഗം എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ. ഫിറോസ് ഖാന്‍, മാസ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍, മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. മര്‍വ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.
പൂക്കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഖമറുന്നിസാ മെമ്പര്‍മാരായ ഷീജ നവാസ്, കെ.പി ആരിഫ ടീച്ചര്‍, കെ.പി അബ്ദുല്‍ റസാഖ് എന്നിവര്‍ പ്രസംഗിച്ചു.
മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ ഒ.പി സംഘടിപ്പിക്കുകയും 70 രോഗികളെ ക്യാമ്പില്‍ പരിശോധിക്കുകയും ചെയ്തു. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി ബിന്ദു, പൂക്കോട്ടൂര്‍ ബ്ലോക്ക് സൂപ്പര്‍വൈസര്‍ കെ.കെ നാസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.കെ അബ്ദുല്ലത്തിഫ്, പി.ആര്‍ ദേവാനന്ദ്, ഒ.ശെഭി എന്നിവര്‍ മെഡികല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
- Log in to post comments