Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഒടുക്കാനുള്ള കാലാവധി നീട്ടി

 

കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക ഒടുക്കാനുള്ള കാലാവധി 2024 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ച് നല്‍കാന്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചു. ഈ അവസരം എല്ലാ തൊഴിലാളികളും പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ കെ.കെ. ദിവാകരന്‍ അറിയിച്ചു. കേരള മോട്ടോര്‍ വാഹന നികുതി നിയമം, കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി നിയമം എന്നിവ അനുസരിച്ച് വാഹനനികുതി ഒടുക്കണമെങ്കില്‍ എല്ലാ മാസവും ഏഴാം തീയതിക്ക് മുമ്പായി ക്ഷേമനിധി ഒടുക്കണമെന്ന് വ്യവസ്ഥയുള്ളതിനാല്‍ ഈ തീയതിക്ക് മുമ്പ് കൃത്യമായി ഒടുക്കണമെന്നും അല്ലാത്തപക്ഷം പലിശ ഉള്‍പ്പെടെ ഒടുക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.

date