Post Category
കുട്ടനാട് താലൂക്ക് അദാലത്തില്‍ 367 അപേക്ഷകള്‍ തീര്‍പ്പാക്കി
കുട്ടനാട് താലൂക്കിലെ ഭൂമി തരംമാറ്റം അദാലത്ത് മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം ഓഡിറ്റോറിയത്തില്‍ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 30 വരെയുള്ള ഫീസിളവിനര്‍ഹതയുള്ള (25 സെന്റില്‍ താഴെ) ഫോം 6 അപേക്ഷകളും ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഫോം 5 അപേക്ഷകളുമാണ് പരിഗണിച്ചത്. വൈകിട്ട് 5 മണിക്ക് അവസാനിച്ച അദാലത്തില്‍ 367 കേസുകള്‍ തീര്‍പ്പാക്കി. ഈ കാലയളവില്‍ തീര്‍പ്പാക്കാന്‍ ശേഷിക്കുന്ന കേസുകള്‍ നവംബര്‍ 30 നുള്ളില്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സബ് കളക്ടര്‍ സമീര്‍ കിഷന്‍, കുട്ടനാട് തഹസീല്‍ദാര്‍ സുധി പി ഡി, ഭൂരേഖ തഹസില്‍ദാര്‍ ജയേഷ് ആര്‍, വില്ലേജ് ഓഫീസര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍ എന്നിവരും മറ്റ് റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു.
date
- Log in to post comments