*ബാലസൗഹൃദ രക്ഷാകര്‍തൃത്വം: പരിശീലന പരിപാടി നവംബര്‍ അഞ്ചിന്*
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍
ബാലസൗഹൃദ രക്ഷാകര്‍തൃത്വം സംബന്ധിച്ച് ജില്ലയിലെ
കുടുംബശ്രീ അംഗങ്ങള്‍ക്ക് ഏകദിന പരീശീലനം നല്‍കും. നവംബര്‍ അഞ്ചിന് രാവിലെ 10 ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ കമ്മിഷന്‍ ചെയര്‍പേഴേസണ്‍ കെ.വി.മനോജ്കുമാര്‍ പരീശീലന പരിപാടി ഉദ്ഘാടനം ചെയ്യും. ഉത്തരവാദിത്തപൂര്‍ണ രക്ഷാകര്‍തൃത്വം, കുട്ടികളുടെ അവകാശങ്ങള്‍, ജീവിത നൈപുണ്യ വിദ്യാഭ്യാസം, കുട്ടികള്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍ നടക്കുക. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ധന്യ, മുന്‍ ബാലാവകാശ കമ്മിഷന്‍ അംഗം വിജയകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
ഒരുകോടിയിലധികം വരുന്ന കേരളത്തിലെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും കുടുംബാന്തീരക്ഷം ബാലസൗഹൃദ ഇടങ്ങളാക്കുന്നതിനുമാണ് കുടുംബശ്രീയുടെ സഹകരണത്തോടുകൂടി പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്. മലപ്പുറം ജില്ലയിലെ 170 കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്കി ഒരു റിസോഴ്‌സ് പേഴ്‌സണ്‍ പൂള്‍ രൂപീകരിക്കുകയാണ് ലക്ഷ്യം.
- Log in to post comments