Skip to main content

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് സവിശേഷ സഹായം ആവശ്യമായ വിദ്യാർഥികൾക്ക് പരിഗണന നൽകും: മന്ത്രി വി ശിവൻകുട്ടി

റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ് ആക്ട് 2016  പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതിന് മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ പ്രാമുഖ്യം നൽകി വരികയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ശ്രവണ വൈകല്യംകാഴ്ചവൈകല്യംഅസ്ഥിസംബന്ധമായ വൈകല്യംബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങി ചില വിഭാഗം കുട്ടികൾക്കു മാത്രമാണ് പരീക്ഷാനുകൂല്യങ്ങൾ അനുവദിച്ചു വന്നിരുന്നത്. പിന്നീട് പഠന വൈകല്യമുള്ള കുട്ടികളേയുംഹീമോഫീലിയയുള്ള കുട്ടികളേയും പരീക്ഷാനുകൂല്യത്തിനായി പരിഗണിക്കാൻ തുടങ്ങി.

ആക്ട് പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളോട് വിവേചനം പാടില്ലെന്ന് നിഷ്‌കർഷിച്ചിട്ടുള്ളതിനാൽ ആക്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള 21 തരം വൈകല്യങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും പരീക്ഷാനുകൂല്യം നൽകുന്നു. കാഴ്ചവൈകല്യംലോ വിഷൻലെപ്രസി ക്യൂവേർഡ്ശ്രവണ വൈകല്യംലോകോ-മോട്ടോർ ഡിസബിലിറ്റി,    ഡ്വാർഫിസംബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർമെന്റൽ ഇൽനസ്സ്ഓട്ടിസംമസ്തിഷ്‌ക സംബന്ധമായ വൈകല്യംമസ്‌കുലർ ഡിസ്ട്രോഫിക്രോണിക് ന്യൂറോളജിക്കൽ കണ്ടീഷൻസ്പഠനവൈകല്യംമൾട്ടിപ്പിൾ സ്‌ക്ലീറോസിസ്സ്പീച്ച്  ആൻഡ് ലാംഗ്വേജ് ഡിസബിലിറ്റിതലാസ്സീമിയഹീമോഫീലിയസിക്കിൾസെൽ ഡിസീസ്മൾട്ടിപ്പിൾ ഡിസബിലിറ്റീസ് ഇൻക്ലൂഡിംഗ് ഡെഫ് ബ്ലൈൻഡ്‌നെസ്സ്ആസിഡ് അറ്റാക്ക് വിക്ടിംപാർക്കിൻസൺസ് ഡിസീസ് എന്നീ രോഗാവസ്ഥകളിൽ ഉള്ളവർക്കാണ് പരിഗണന.

എസ്.എസ്.എൽ.സി. പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട പരീക്ഷാർത്ഥികൾക്ക് അപേക്ഷയുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിവിധ പരീക്ഷാ ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്. സ്‌ക്രൈബിന്റെ സേവനംഇന്റർപ്രെട്ടറുടെ സേവനംഅധിക സമയംഗ്രാഫ്ഡയഗ്രം എന്നിവ ഉൾപ്പെടുന്ന ചോദ്യങ്ങളിൽ നിന്ന് ഒഴിവാക്കൽഎഴുതി നേടുന്ന മാർക്കിന്റെ 25 ശതമാനം ഗ്രേസ് മാർക്ക് നൽകൽ എന്നിവയാണ് സവിശേഷ സഹായങ്ങൾ. 2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ സവിശേഷ സഹായം ലഭ്യമായ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട പരീക്ഷാർത്ഥികളുടെ ആകെ എണ്ണം 26,518 ആയിരുന്നെന്ന് മന്ത്രി പറഞ്ഞു.  എന്നാൽ ഈ മേഖലയിൽ അനാരോഗ്യകരമായ ചില പ്രവണതകൾ ഉണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അർഹതപ്പെടാത്ത കുട്ടികൾക്ക് ഈ ആനുകൂല്യം ലഭ്യമാക്കാനുള്ള ശ്രമം ആ കുട്ടികൾക്ക് തന്നെ ദോഷമാണെന്ന് തിരിച്ചറിയണം. അർഹതയില്ലാത്തവർക്ക് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നവർക്കും ഇക്കാര്യത്തിൽ ബാധ്യതയുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവമായാണ് ഇക്കാര്യങ്ങൾ കാണുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു

പി.എൻ.എക്‌സ്4906/2024

date