സ്കൂൾ കായിക മേള : വൈദ്യ സഹായത്തിനു ആരോഗ്യവകുപ്പ് സജ്ജം
കേരള സ്കൂൾ കായിക മേളയുടെ 17 വേദികളിലും അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും വൈദ്യസഹായങ്ങൾക്കുമായി ആരോഗ്യവകുപ്പ് പൂർണ സജ്ജം.
ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ സംഘത്തെ തയ്യാറാക്കിയിട്ടുണ്ടെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം ) അറിയിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മത്സരവേദികളുടെ സമീപപരിധിയിലുള്ള എല്ലാ സർക്കാർ ആശുപത്രികളിലും അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും.
കൂടാതെ താമസസൗകര്യം ഒരുക്കിയിട്ടുള്ള ഇടങ്ങളിലും ഭക്ഷണവിതരണ കേന്ദ്രങ്ങളിലും യഥാസമയം ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനായി അതതു പരിധിയിൽ വരുന്ന സർക്കാർ ആശുപത്രി മേധാവികൾക്കു നിർദേശം നൽൽകിയിട്ടുണ്ട്. നിയോഗിക്കപ്പെട്ട പ്രത്യേക സംഘങ്ങൾ ഇതിനകം സ്ഥലങ്ങൾ സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തി. കോർപറേഷൻ പരിധിയിൽ താമസസൗകര്യം ഒരുക്കിയിട്ടുള്ള ഇടങ്ങളിലും ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥസംഘത്തെ നിയോഗിക്കുന്നതിനു നടപടികൾ സ്വീകരിക്കുന്നുണ്ട്.
- Log in to post comments