Skip to main content

ബി.എസ്.സി പാരാമെഡിക്കൽ ഡി​ഗ്രി കോഴ്സുകളിലേക്ക് ഓൺലൈൻ അലോട്ട്മെന്റ്

തിരുവനന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയിൽ 2024 -25 അധ്യയനവർഷത്തെ ബി.എസ്.സി പാരാമെഡിക്കൽ ഡി​ഗ്രി കോഴ്സുകളിലേക്ക് മാത്രം ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ഈ മാസം 6ന് നടത്തും.  www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഓൺലൈൻ രജിസ്ട്രേഷനും ഓപ്ഷൻ സമർപ്പണവും 4,5 തിയ്യതികളിൽ വൈകീട്ട് 5 വരെ നടത്താമെന്ന് ഡയറക്ടർ ഡോ.എം.അബ്ദുൾ റഹ്മാൻ അറിയിച്ചു. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരി​ഗണിക്കുന്നതല്ല.

മുൻ അലോട്ട്മെന്റുകൾ വഴി സർക്കാർ കോളജുകൾ ഒഴികെ മറ്റ് കോളജുകളിൽ പ്രവേശനം നേടിയവർ നിരാക്ഷേപപത്രം ഓപ്ഷൻ രജിസ്ട്രേഷൻ സമയത്ത് അപ് ലോഡ് ചെയ്യണം. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് അതത് കോളജുകളിൽ ഈ മാസം 8 നകം പ്രവേശനം നേടണം. ഫോൺ: 0471-2560363, 64

date