Skip to main content

*എന്‍.എസ്.ഒ 'ക്യാപെക്സ്' സര്‍വേ തുടങ്ങി*

സ്വകാര്യ കോര്‍പറേറ്റ് മേഖലയിലെ മൂലധന ചെലവ്, ഉദ്ദേശ്യങ്ങള്‍, നിക്ഷേപങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് നടത്തുന്ന ക്യാപെക്സ് (ക്യാപിറ്റല്‍ എക്സ്പെന്‍ഡിച്ചര്‍) ഫോര്‍വേഡ് ലുക്കിങ് സര്‍വേ തുടങ്ങി. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ചെലവ് ചെയ്തതും വരുന്ന മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ഉദ്ദേശിക്കുന്നതുമായ ക്യാപിറ്റല്‍ എക്സ്പെന്‍ഡിച്ചര്‍ സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്സ് ഓഫീസറുടെ നോട്ടീസ് ലഭിച്ച സംരംഭങ്ങള്‍ക്ക് നേരിട്ട് വിവരങ്ങള്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കാം. സേവന മേഖലയിലെ സംരംഭങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്ന ആന്വല്‍ സര്‍വ്വേ ഓഫ് സര്‍വീസ് സെക്ടര്‍ എന്റര്‍പ്രൈസസിനും തുടക്കമായി.

date