Skip to main content

ആയുർവേദദിനാചരണം സമാപനം നവംബർ ആറിന്

**ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്യും

ഭാരതീയ ചികിത്സ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലാതല ആയുർവേദ ദിനാചരണ പരിപാടികളുടെ സമാപനം നവംബർ ആറിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്യും. സിവിൽ സ്റ്റേഷൻ ജീവനക്കാർക്കായി ജീവിതശൈലി രോഗ സ്‌ക്രീനിങ് ക്യാമ്പ് , ജീവിതശൈലി രോഗങ്ങളും ആയുർവേദവും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് എന്നിവ നടക്കും. കൂടാതെ വനിതാ ശിശുക്ഷേമ വികസന വകുപ്പ് പ്രവർത്തകർക്കായി ആയുർവേദ ആരോഗ്യ പാചകം എന്ന വിഷയത്തിൽ പാചക മത്സരവും പാചകക്കൂട്ടുകളുടെ പ്രദർശനവും ഉണ്ടായിരിക്കും. ആയുർവേദ ദിനത്തോടനുബന്ധിച്ച് സ്‌കൂൾ കുട്ടികൾക്കായി പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച ക്വിസ്, പെയിന്റിങ്, റീൽസ് മത്സരങ്ങളുടെ  വിജയികൾക്കുള്ള സമ്മാനദാനവും അന്നേദിവസം ഉണ്ടായിരിക്കും.

ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വിലുപമായ പരിപാടികളാണ് ഭാരതീയ ചികിത്സ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്നത്. ദിനാചരണത്തോടനുബന്ധിച്ച് പഞ്ചായത്ത് ജീവനക്കാർക്കായി യോഗ ട്രെയിനിങ് പ്രോഗ്രാം, ജീവിതശൈലി സ്‌ക്രീനിങ് ക്യാമ്പ്, കാർബൺ ബഹിർഗമനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കാട്ടക്കട മാറനല്ലൂർ പഞ്ചായത്തിൽ ഫലവൃക്ഷവനം, ഭാരതീയ ചികിത്സാ വകുപ്പ് ആരോഗ്യ ഭവനിലെ മുഴുവൻ ജീവനക്കാർക്കുമായി ജീവിതശൈലി രോഗ ബോധവൽക്കരണ ക്ലാസ്, എൻ.സി.ഡി സ്‌ക്രീനിങ് എന്നിവ സംഘടിപ്പിച്ചു.

പോലീസുകാർക്കായി സ്‌ക്രീനിങ് ക്യാമ്പ്, ബോധവൽക്കരണ ക്ലാസ്, ലോക ആരോഗ്യത്തിന് ആയുർവേദം എന്ന വിഷയത്തിൽ ടെക്‌നോപാർക്ക് ജീവനക്കാർക്കായി പ്രത്യേക ബോധവത്കരണ ക്ലാസ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബർ 29നാണ് ദിനാചരണം ആരംഭിച്ചത്.

date