പി.ജി മെഡിക്കൽ പ്രവേശനം : അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്നതിന് അവസരം
2024-25 അധ്യയന വർഷത്തെ പി.ജി. മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരിൽ വിവിധ കാറ്റഗറിയിൽ സംവരണം ക്ലെയിം ചെയ്ത വിദ്യാർഥികളിൽ അവർ സമർപ്പിച്ച രേഖകളിൽ അപാകതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ‘PG MEDICAL 2024 Candidate Portal’ എന്ന ലിങ്കിൽ അവരുടെ അപേക്ഷാനമ്പരും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ദൃശ്യമാകുന്നതാണ്. പ്രൊഫൈൽ പേജിൽ ലഭ്യമായ ‘Memo Details’ എന്ന മെനു ക്ലിക്ക് ചെയ്താൽ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികൾക്ക് കാണാൻ കഴിയും. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ അപേക്ഷകൻ ഓൺലൈനായി നവംബർ 6 ന് രാത്രി 11.59 ന് മുൻപായി അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2525300.
പി.എൻ.എക്‌സ്. 4929/2024
- Log in to post comments