Skip to main content

സംസ്ഥാന സ്കൂൾ കായിക മേള: ജില്ലയിൽ നിന്നും 105 ഭിന്നശേഷി കുട്ടികൾ പങ്കെടുക്കും

സമഗ്ര ശിക്ഷ കേരളത്തിൻ്റെ ആഭിമുഖ്യത്തിൽ നവംബർ നാല് മുതൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജില്ലയിലെ വിവിധ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന 105  ഭിന്നശേഷി കുട്ടികൾ പങ്കെടുക്കും. മേളയിൽ പങ്കെടുക്കാനുള്ള ടീമിൻ്റെ യാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി  രാജേശ്വരി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം  ആർ  റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള ജേഴ്സി വിതരണം നടത്തി.  എസ് എസ് കെ  ജില്ലാ പ്രോഗ്രാം ഓഫീസർ എസ്  മനു, ആലപ്പുഴ ബി പി സി  സന്ദീപ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

പടം) സംസ്ഥാന സ്കൂൾ കായിക മേളയിൽ  ജില്ലയിൽ നിന്നും പങ്കെടുക്കുന്ന  ഭിന്നശേഷി  കുട്ടികൾക്കുള്ള ജേഴ്സി വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ  ജി  രാജേശ്വരി നിർവഹിക്കുന്നു

(പി.ആർ/എ.എൽ.പി./2261)

date