Skip to main content

അറിയിപ്പ്‌

 ക്വട്ടേഷൻ ക്ഷണിച്ചു

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് എറണാകുളം ഡിവിഷന് കീഴിലുള്ള കാക്കനാട് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍   സ്റ്റീല്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി 11 ന് വൈകീട്ട് 3 മണി.
ഫോണ്‍: 0484-2369059, 9497366385

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ ലേബര്‍ ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാസവാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്സി പെര്‍മിറ്റുളള കാര്‍ ഉടമകളില്‍ നിന്നും 
ക്വട്ടേഷന്‍ ക്ഷണിച്ചു.
ഡ്രൈവര്‍ സഹിതം ഏഴ് സീറ്റുകളോടു കൂടിയതും എ സി ഉളളതും  2019-ന് ശേഷമുളള മോഡലും ആയിരിക്കണം. വണ്ടിയുടെ മെയിന്റനന്‍സ്, ഇന്ധന തുക എന്നിവ ഉടമ നേരിട്ട്  വഹിക്കണം. താത്പര്യമുളളവര്‍ വാഹനത്തിന്റെ മോഡല്‍, ബ്രാന്‍ഡ്, രജിസ്ട്രേഷന്‍ നമ്പര്‍, കിലോമീറ്റര്‍ ദൂരം ഓടുന്നതിനുളള വാടക (പ്രതിമാസം 40,000/ രൂപയില്‍ അധികരിക്കാതെ), മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ക്വട്ടേഷന്‍ നേരിട്ടോ തപാല്‍ മുഖേനയോ നവംബര്‍ 30 ന് വൈകിട്ട് നാലിനു മുമ്പായി എത്തിക്കണം.
ഫോണ്‍ : 0484 2423110, 8547655266

മാനേജറെ ആവശ്യമുണ്ട് 

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഗവണ്‍മെന്റ് യൂത്ത് ഹോസ്റ്റലിലേക്ക് മാനേജരെ ആവശ്യമുണ്ട്. പ്രായം 35- 60. യോഗ്യത ഡിഗ്രി, ഹോട്ടല്‍ മാനേജ്മെന്റില്‍  മൂന്നു വര്‍ഷത്തെ  പ്രവൃത്തി പരിചയം.  കേന്ദ്ര സേനയില്‍ നിന്നും കേന്ദ്ര സംസ്ഥാന സര്‍വീസില്‍ നിന്നും ഗസറ്റഡ് റാങ്കില്‍ ഇരുന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന . അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ 15.
ഫോണ്‍- 9188952808.
 

തിയതി നീട്ടി

കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പ്, ലാപ്ടോപ്പ് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 20 വരെ നീട്ടി . 
അപേക്ഷാഫോമുകൾ ജില്ലാ ഓഫീസിലും വിവിധ ട്രേഡ് യൂണിയൻ ഓഫീസുകളിലും ലഭ്യമാണ്. 
ഫോൺ: 0484 2800581.

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നവംബറിൽ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം മോണ്ടിസോറി, പ്രീ - പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് ഡിഗ്രി പ്ലസ് ടു/ എസ് എൽ സി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 
ഫോൺ: 7994449314.

ലോട്ടറി ക്ഷേമനിധി: അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ലോട്ടറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30.  
ഫോൺ:  0484-2351183, 8330010861.

കെൽട്രോണിൽ ജേണലിസം സ്പോട്ട് അഡ്മിഷൻ

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ്  ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസത്തിലേക്ക് ഫീസ് ഇളവോടുകൂടി സ്പോട്ട് അഡ്മിഷൻ. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെൽട്രോൺ നോളജ് സെൻ്ററുകളിലേക്ക് നവംബർ ആറ് മുതൽ 14 വരെയാണ് അഡ്മിഷൻ.  ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. നിർദ്ദേശിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളുമായി വിദ്യാർഥികൾ രാവിലെ 10 ന്  കോഴിക്കോട്, തിരുവനന്തപുരം കെൽട്രോൺ നോളജ് സെ൯്ററുകളിൽ എത്തണം.
 പ്രി൯്റ് മീഡിയ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ അധിഷ്ഠിതമായ ജേണലിസം , വാർത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രാഫീ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിൽ പരിശീലനം ലഭിക്കും. ഇന്റേൺഷിപ്പ്, മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, പ്ലേസ്മെ൯്റ്  സപ്പോർട്ട് എന്നിവ നിബന്ധനകൾക്ക് വിധേയമായി നൽകും.
ഫോൺ: 9544958182
കോഴിക്കോട്: 0495 2301772
തിരുവനന്തപുരം: 0471 2325154

date