Skip to main content

സ്‌പെക്ട്രം തൊഴിൽ മേള സംഘടിപ്പിച്ചു

കണ്ണൂർ ഗവ. ഐടിഐയിൽ സംഘടിപ്പിച്ച സ്‌പെക്ട്രം തൊഴിൽ മേള 2024 രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ ബിജോയ് തയ്യിൽ, പ്രിൻസിപ്പൽ ബിഎസ് ദിലീപൻ, പിടിഎ പ്രസിഡൻറ് പി ഷാജി, വനിത ഐടിഐ പ്രിൻസിപ്പൽ എംപി വൽസൻ, സ്വാഗതസംഘം ചെയർമാൻ കെ വി ബാബു, രാഷ്ട്രീയകക്ഷിനേതാക്കളായ എംകെ മുരളി, കെ വി ചന്ദ്രൻ, എംകെ ഷാജി, മുഹമ്മദ് കുഞ്ഞി, രാജീവൻ കിഴുത്തള്ളി, കെ പവിത്രൻ, അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിനകത്തും പുറത്തുനിന്നുമുള്ള എഴുപതോളം കമ്പനികൾ പങ്കെടുത്തു. 2024 വരെ ഐടിഐ പഠനം നടത്തിയവർക്ക് അവസരം ലഭിച്ചു. നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്, സ്‌റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ്, നാഷനൽ അപ്രൻറിസ്ഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവ നേടിയർക്ക് ജോലി ലഭ്യമാക്കുന്നതിനായാണ് മേള സംഘടിപ്പിച്ചത്.

 

date