Skip to main content

ദുരന്തമുഖങ്ങളിലെ ജീവിതങ്ങളുമായി സർക്കാർ ജീവനക്കാർ

 

ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ചു സർക്കാർ ജീവനക്കാർക്കായി  കഥാരചന, കവിതാലാപന മത്സരങ്ങൾ  സംഘടിപ്പിച്ചു. 
ദുരന്തമുഖങ്ങളിലെ ജീവിതം എന്നതായിരുന്നു  കഥാ രചനയ്ക്കു നൽകിയ വിഷയം. 
     തഹസിൽദാർമാർ ഉൾപ്പെടെ      ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നായി  17 പേർ പങ്കെടുത്തു. 

കവിതാലാപനം: 
അയനയ്ക്ക് ഒന്നാം സ്ഥാനം

 കവിതാലാപന മത്സരത്തിൽ ഒന്നാം സമ്മാനം  കൃഷി വകുപ്പിന്റെ  കളമശേരി അസി. ഡയറക്ടർ ഓഫീസിലെ ക്ലർക്ക് അയന വേണുഗോപാൽ നേടി. സുഗതകുമാരിയുടെ പെൺകുഞ്ഞ് എന്ന കവിതയാണ് അയന ആലപിച്ചത്.
രണ്ടാം സ്ഥാനം ചൊവ്വര ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക വി.എ അഞ്ജലി നേടി. ബഷീറിന്റെ വിയോഗത്തെക്കുറിച്ച് ഒ എൻ വി എഴുതിയ സോജ എന്ന കവിതയാണ് ആലപിച്ചത്. 
മൂന്നാം സമ്മാനം ജില്ലാ ലേബർ ഓഫീസിലെ സീനിയർ ക്ലർക്ക് ധന്യാ മുകുന്ദൻ തേടി. ഒ എൻ വിയുടെ ഈ പുരാതന കിന്നരം എന്ന കവിതയാണ് ചൊല്ലിയത്. 
വിവിധ വകുപ്പുകളിൽ നിന്നായി 17 പേർ പങ്കെടുത്തു. 
ഇന്ന് (6) രാവിലെ 10.30 ന്  ജീവനക്കാർക്കുള്ള  മലയാള ഭാഷാ പ്രശ്നോത്തരി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഭാഷാ പണ്ഡിതനും ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവുമായ ശ്രീകുമാർ മുഖത്തല പ്രശ്നോത്തരി നയിക്കും.
ഭരണ വാരാഘോഷ സമാപന സമ്മേളനം നാളെ (7) 2.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ മുഖ്യാതിഥിയാകും. 
മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റും   നാളെ (7) സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.

date