Skip to main content

സർവേയർമാരെ അടിയന്തരമായി നിയമിക്കണമെന്ന് താലൂക്ക് വികസന സമിതി

 

കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് അധിക തസ്തിക സൃഷ്ടിച്ച് സർവേയർമാരെ അടിയന്തരമായി നിയമിക്കണമെന്ന് താലൂക്ക് വികസന സമിതി. കേരളത്തിലെ തന്നെ ഏറ്റവും ജനത്തിരക്കേറിയതും കൈവശ ഭൂമടമകൾ കൂടുതൽ ഉള്ളതുമായ കണയന്നൂർ താലൂക്ക് ഓഫീസിൽ സർവ്വേ സംബന്ധമായ പരാതികൾ വർഷങ്ങളായി പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അധിക സർവേയർമാരെ നിയമിക്കണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രതിനിധി ജോഷി പള്ളിക്കലിൻ്റെ  അധ്യക്ഷതയിൽ  കണയന്നൂർ താലൂക്ക് ഓഫീസിൽ ചേർന്ന വികസന സമിതി യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വിവിധ വകുപ്പുകളിലെ  ഉദ്യോഗസ്ഥരും പങ്കെടുത്തു. 

ഒരു സെന്റ് സ്ഥലമുള്ള വ്യക്തികൾക്ക്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ബിൽഡിംഗ്‌ പെർമിറ്റ്‌ അംഗീകാരം ലഭിക്കാത്തതിന്റെ പേരിൽ സ്വന്തമായി വീട് വെക്കാൻ പറ്റാത്ത സാഹചര്യമാണ്. ഇതിന് എതെങ്കിലും വിധത്തിൽ ഇളവോ  നിയമനടപടികളോ സർക്കാരിന്റെ ഭാഗത്തു നിന്നും സ്വീകരിക്കണം. എറണാകുളം  മറൈൻ ഡ്രൈവ് ക്യൂ൯സ് വാക് വേയിലെ അനധികൃത കടകൾ, മേനക ജംക്ഷനു സമീപം സർക്കാർ വക ഭൂമികൾ സ്വകാര്യ വ്യക്തികൾ കയ്യേറി ഹോട്ടലുകളും ബാറുകളും നിർമിക്കുന്നത്,  എറണാകുളം മാർക്കറ്റ് പ്രവർത്തനത്തിനായി സർക്കാർ ഭൂമി എപ്രകാരമാണ് സ്വകാര്യവ്യക്തികൾക് കടകൾ തുടങ്ങുന്നതിനുള്ള അനുമതി നൽകിയത് തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.

date