Post Category
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐ പി പി ബി) ജില്ലയിലെ എല്ലാ ബ്രാഞ്ച് ഓഫീസുകളിലൂടെയും സർവീസ് പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് ഡിജിറ്റലായി (വിരലടയാളം/ഫേസ് ഉപയോഗിച്ച് ) വിതരണം ചെയ്യുന്നതിന് സൗകര്യം ഒരുക്കുന്നു. കേന്ദ്ര സർക്കാർ അല്ലെങ്കിൽ മറ്റേതെങ്കിലും വകുപ്പുകളിലെ സർവീസ് പെൻഷൻകാർക്ക് അവരുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഈ സൗകര്യം ഉപയോഗിക്കാം. സർവീസ് ചാർജായി 70 രൂപ നൽകണം. പെൻഷൻകാർക്ക് അവരുടെ ആധാർ, മൊബൈൽ നമ്പർ, പി പി ഒ നമ്പർ, ബാങ്ക് പാസ്ബുക്ക്, പെൻഷൻ അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ അവരുടെ പ്രദേശത്തെ പോസ്റ്റ്മാന് നൽകി വിരലടയാളം രേഖപ്പെടുത്തി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. പ്രമാൺ ഐ ഡി വഴി https://jeevanpramaan.gov.in/ppouser/login. വെബ്സൈറ്റിൽ നിന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
date
- Log in to post comments