*'വടക്കിണീന്ന് തുടങ്ങാം ആരോഗ്യം': ബോധവല്‍ക്കരണ ക്യാമ്പയിന് മലപ്പുറം ജില്ലയില്‍ തുടക്കമായി*
വടക്കിണീന്ന് തുടങ്ങാം ആരോഗ്യം എന്ന പേരില്‍ ആരോഗ്യ ബോധവത്കരണ കാംപയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ലോഗോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക പ്രകാശനം ചെയ്തു. ജനങ്ങളുടെ ഭക്ഷണ ശീലങ്ങളും ഭക്ഷണസൗകര്യങ്ങളും വളരെയധികം മാറ്റത്തിന് വിധേയമായ ഈ സാഹചര്യത്തില്‍ ആരോഗ്യമുള്ള ജനതയെ രൂപപ്പെടുത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് കാംപയിന്‍ തുടങ്ങുന്നത്. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ആരോഗ്യശീലങ്ങള്‍ നമ്മുടെ അടുക്കളയില്‍ നിന്ന് തന്നെ തുടങ്ങേണ്ടതാണ്. ഇതിന് ഉതകുന്ന രീതിയില്‍ കുട്ടികളില്‍ നല്ല ഭക്ഷണ ശീലങ്ങള്‍ വളര്‍ത്തിക്കൊണ്ട് വരിക എന്ന ഉ്‌ദേശ്യത്തോടെയാണ് മലപ്പുറം ജില്ലയില്‍ 'വടക്കിണീന്ന് തുടങ്ങാം ആരോഗ്യം 'എന്ന ക്യാംപയിന്‍ ആരംഭിച്ചത്.
അംഗന്‍വാടികള്‍ സ്‌കൂളുകള്‍, കുടുംബശ്രീ യോഗങ്ങള്‍, വാര്‍ഡ് തല ആരോഗ്യ ശുചിത്വ പോഷക സമിതി യോഗങ്ങള്‍, സ്‌കൂള്‍ പി.ടി.എ യോഗങ്ങള്‍, പഞ്ചായത്ത് തല യോഗങ്ങള്‍ എന്നിവിടങ്ങളില്‍ ബോധവത്കരണ ക്ളാസ്സുകള്‍, ചര്‍ച്ചകള്‍, മത്സരങ്ങള്‍, ഭക്ഷ്യ മേളകള്‍ എന്നിവ കാംപയിന്റെ ഭാഗമായി നടത്തും. ഇതിലൂടെ കുട്ടികളില്‍ പുതിയ ആരോഗ്യ ഭക്ഷണ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ക്യാമ്പയിന്‍ ലക്ഷ്യമാക്കുന്നത്. പോഷക സമ്പുഷ്ടമായ ഭക്ഷണശീലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും പ്രാദേശിക ഭക്ഷണ വിഭവങ്ങള്‍ കൂടുതല്‍ പരിചയപ്പെടുത്തുകയും ചെയ്യും. ഇതുവഴി കുട്ടികളിലെയും മുതിര്‍ന്നവരിലെയും കാന്‍സര്‍, പ്രമേഹം, പൊണ്ണത്തടി, കരള്‍ രോഗങ്ങള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിലക്ഷ്യമാക്കുന്നത്.
- Log in to post comments