വിജയ് സൂപ്പറാണ്'; ഹഡില്‍സില്‍ തിരുത്തിയത് ആറുവര്‍ഷത്തെ റെക്കോഡ്
'ഒളിമ്പിക്‌സാണ് ലക്ഷ്യം, 100 മീറ്ററാണ് സ്വപ്‌നം'; സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹഡില്‍സിലെ ആറുവര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തിയ ആവേശത്തിലായിരുന്നു തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസ് വിദ്യാര്‍ഥി വിജയ് കൃഷ്ണ. 13.97 സെക്കന്‍ഡിലാണ് വിജയ് റെക്കോര്‍ഡിട്ടത്. ജൂനിയര്‍ വിഭാഗത്തില്‍ മുന്‍വര്‍ഷങ്ങളില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയിട്ടുള്ള വിജയ് കൃഷണയുടെ സീനിയര്‍ വിഭാഗത്തിലെ ആദ്യ സ്വര്‍ണമാണിത്. കഴിഞ്ഞവര്‍ഷം സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു.
പ്ലസ് ടു വിദ്യാര്‍ത്ഥിയായ വിജയ് റെക്കോഡോടെ സ്വര്‍ണം നേടുമെന്ന ആത്മവിശ്വാസത്തോടെയാണ് ഈ വര്‍ഷം കായികമേളക്ക് എത്തിയത്. റെക്കോഡോടെ വിജയ് സ്വര്‍ണം നേടിയതില്‍ ഏറെ അഭിമാനത്തിലാണ് പരിശീലകനായ അജിത് കുമാര്‍. ആറുമാസം മുമ്പാണ് വിജയുടെ പരിശീലകനായി അജിത് കുമാര്‍ എത്തിയത്. കുറഞ്ഞ സമയം കൊണ്ട് പരിശീലിപ്പിച്ച് തന്നെ സ്വര്‍ണത്തിലേക്ക് എത്തിച്ച പ്രിയപ്പെട്ട സാറിനെ കെട്ടിപ്പിടിച്ചാണ് വിജയ് സന്തോഷം പങ്കിട്ടത്. തന്റെ പഴയ ശിഷ്യനായ പാലക്കാടിന്റെ സൂര്യജിത്ത് സ്ഥാപിച്ച റെക്കോഡാണ് പുതിയ ശിഷ്യനായ വിജയ് കൃഷ്ണ മറികടന്നതെന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നതായി അജിത് കുമാര്‍ പറഞ്ഞു. ആര്‍. കെ സൂര്യജിത്തിന്റെ 14.08 സെക്കന്‍ഡ് എന്ന റെക്കോഡാണ് വിജയ് മറികടന്നത്.
മുന്‍ സൈനികനായ തൃശ്ശൂര്‍ പുല്ലൂര്‍ താമരശ്ശേരി വീട്ടില്‍ ടി. സുരേഷിന്റെയും ജിഷ സുരേഷിന്റെയും മകനാണ് വിജയ് കൃഷ്ണ. ജൂണോ സുരേഷാണ് സഹോദരി. അടുത്ത ദിവസം നടക്കുന്ന 200 മീറ്ററിലും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനുള്ള ഒരുക്കത്തിലാണ് വിജയ് കൃഷ്ണ. ഈ വര്‍ഷം 100 മീറ്ററില്‍ വിജയ്ക്ക് സെലക്ഷന്‍ കിട്ടിയിരുന്നില്ല അടുത്തവര്‍ഷം 100 മീറ്ററില്‍ മത്സരിച്ച് സ്വര്‍ണ്ണം നേടുകയാണ് വിജയുടെ സ്വപ്നം. പാലക്കാട് വി.എം.എച്ച്.എസ് വടവന്നൂരിലെ എസ്.ഷാഹുല്‍ രണ്ടാംസ്ഥാനവും കോഴിക്കോട് ദേവഗിരി സാവിയോ എച്ച് എസ്. എസിലെ പി.അമര്‍ജിത്ത് മൂന്നാം സ്ഥാനവും നേടി.
- Log in to post comments