Skip to main content

നാലാം സ്ഥാനത്തുനിന്ന് സ്വര്‍ണത്തിലേക്ക് ചാടിക്കയറി അഞ്ചല്‍

 

കഴിഞ്ഞവര്‍ഷത്തെ സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ നാലാം സ്ഥാനത്ത്  ഒതുങ്ങിപ്പോയ അഞ്ചല്‍ ഇത്തവണ ചാടിക്കയറിയത് സ്വര്‍ണ്ണത്തിലേക്ക്. മലപ്പുറം കടകശ്ശേരി ഐഡിയല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ടി അഞ്ചല്‍ ദീപാണ് 7.01 മീറ്റര്‍ ചാടി ഇക്കുറി ലോങ് ജമ്പില്‍ സ്വര്‍ണം നേടിയത്. 
പ്ലസ് ടു വിദ്യാര്‍ത്ഥിയായ അഞ്ചല്‍ തന്റെ നാലാമക്കെ സംസ്ഥാനസ്‌കൂള്‍ കായികമേളയിലാണ് സ്വര്‍ണ്ണമണിഞ്ഞത്. മുന്‍ വര്‍ഷങ്ങളില്‍ പോള്‍വോള്‍ട്ടില്‍ വെള്ളിയും വെങ്കലവും നേടിയിരുന്നെങ്കിലും സ്വര്‍ണസ്വപ്‌നം അകലെയായിരുന്നു. കോഴിക്കോട്  ചേളന്നൂര്‍ സ്വദേശിയാണ് അഞ്ചല്‍ ദീപ്. കഴിഞ്ഞവര്‍ഷം നാലാം സ്ഥാനത്ത് ഒതുങ്ങിപ്പോയ ഇനത്തിലൂടെ തന്നെ സംസ്ഥാന കായികമേളയിലെ ആദ്യ സ്വര്‍ണം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അധ്യാപകരുടെയും  മാതാപിതാക്കളുടെയും പിന്തുണയാണ് വിജയത്തിന് പിന്നിലെന്ന് അഞ്ചല്‍ പറഞ്ഞു. മെക്കാനിക്കായ അച്ഛന്‍ രണ്‍ധീപ്, അമ്മ ഷിനിമ, സഹോദരന്‍ അഞ്ജയ് ദീപ് എന്നിവര്‍ അടങ്ങുന്നതാണ് അഞ്ചലിന്റെ കുടുംബം. 
തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ ഫെമിക്‌സ് റിജീഷ് വെള്ളിയും എറണാകുളം കീരംപാറ സെന്റ് സ്റ്റീഫന്‍ എച്ച്.എസ്. എസിലെ സജല്‍ ഖാന്‍ എസ് വെങ്കലവും നേടി.

date