Skip to main content

ഡിപ്ലോമ കോഴ്സുകളിലേയ്കുള്ള പ്രവേശനം

2024-25 അധ്യയന വർഷത്തെ ഡി.എൻ.ബി.പോസ്റ്റ് എം.ബി.ബി.എസ്. ഡി.എൻ. ബി.പോസ്റ്റ് ഡിപ്ലോമപ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർ ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഡി.എൻ.ബി.പോസ്റ്റ് എം.ബി.ബി.എസ്./ഡി.എൻ.ബി.പോസ്റ്റ് ഡിപ്ലോമ സീറ്റുകളിലേയ്ക്കുള്ള ഓപ്ഷൻ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യവും വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഡി.എൻ.ബി.പോസ്റ്റ് എം. ബി.ബി.എസ്. സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ  സമർപ്പിക്കുന്നവർ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തിയിട്ടുള്ള നീറ്റ് പി.ജി. 2024 പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരായിരിക്കണം. കൂടാതെ ഡി.എൻ. ബി.പോസ്റ്റ് എം.ബി.ബി.എസ്. 2024-25 സർക്കാർ അംഗീകൃത ഇൻഫർമേഷൻ ബുള്ളറ്റിനിൽ പ്രതിപാദിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും/മറ്റ് യോഗ്യതകളുംനിബന്ധനകളും ബാധകമായിരിക്കും.

ഡി.എൻ. ബി.പോസ്റ്റ് ഡിപ്ലോമ സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷാർത്ഥികൾ പോസ്റ്റ് ഗ്രാജുവേറ്റഡ് ഡിപ്ലോമയോടൊപ്പം നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തിയിട്ടുള്ള DNB PDCET-2024ൽ യോഗ്യതയും നേടിയിരിക്കണം. കൂടാതെ ഡി.എൻ.ബി.പോസ്റ്റ് ഡിപ്ലോമ പ്രവേശനം സംബന്ധിച്ച 2024-25 സർക്കാർ അംഗീകൃത ഇൻഫർമേഷൻ ബുള്ളറ്റിനിൽ പ്രതിപാദിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും/മറ്റ് യോഗ്യതകളുംനിബന്ധനകളും ബാധകമായിരിക്കും. നവംബർ 12 ന് ഉച്ചക്ക് 12 മണി വരെ അപേക്ഷ സമർപ്പിക്കാനും ഓപ്ഷൻ രജിസ്റ്റർ ചെയ്യാനും സാധിക്കും. സർട്ടിഫിക്കറ്റുകൾ നവംബർ 13 വരെ അപ്‌ലോഡ്‌ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.inഫോൺ : 0471 2525300

പി.എൻ.എക്‌സ്5031/2024

 

date