Skip to main content

ഡ്രോൺ ടെക്‌നോളജിയിൽ ഐസിഫോസിന്റെ പരിശീലനം

ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോലുഷൻസ് (ഐസിഫോസ്ഡ്രോൺ ടെക്‌നോളോജിയുടെ വിവിധ മേഖലയിലുള്ള സാധ്യതകൾ ഉൾക്കൊള്ളിച്ച് 6 ദിവസത്തെ പരിശീലന ശില്പശാല നാല് സ്ലോട്ടുകളിലായി സംഘടിപ്പിക്കുന്നു. 3 ദിവസത്തെ ഓൺലൈൻ സെഷനും 3 ദിവസത്തെ ഓഫ്‌ലൈൻ പ്രായോഗിക പരിശീലനവും ഉൾക്കൊള്ളുന്ന പരിപാടി നവംബർ 18 മുതൽ 24 വരെഡിസംബർ 2 മുതൽ 8 വരെഡിസംബർ 16 മുതൽ 24 വരെഡിസംബർ 16 മുതൽ 29 വരെയുമാണ് നടത്തുക.

ഡ്രോൺ അസംബ്ലിമാനുവൽ ആൻഡ് ഓട്ടോണോമസ് ഫ്‌ളയിങ് പ്രാക്റ്റീസ് കൂടാതെ ഈ മേഖലയിൽ  വളർന്നുകൊണ്ടിരിക്കുന്ന നൂതന സാങ്കേതിക വിദ്യകൾതൊഴിൽ സാധ്യതകൾ തുടങ്ങിയവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൗതികശാസ്ത്രംഗണിതം തുടങ്ങിയ വിഷയങ്ങൾ പഠിച്ച് പ്ലസ് ടു വിജയിച്ചവർക്കും ഐടിഐഡിപ്ലോമബിരുദബിരുദാന്തരബിരുദ വിദ്യാർഥികൾക്കുംവിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ശിൽപശാലയിൽ പങ്കെടുക്കാം. ഓൺലൈൻ രജിസ്‌ട്രേഷനായി  https://erpnext.icfoss.org/drone-workshop/new ലിങ്ക് സന്ദർശിക്കുക. കൂടുതൽവിവരങ്ങൾക്ക്https://icfoss.in/pages/dwഫോൺ:  7558837880, 7736118464.

പി.എൻ.എക്‌സ്5040/2024

date