Skip to main content

 പെന്‍ഷന്‍ ഗുണഭോക്താക്കള്‍ രേഖകള്‍ ഹാജരാക്കണം

 

 പെന്‍ഷന്‍ വിതരണം സേവന സോഫ്റ്റ് വെയര്‍ വഴി ആക്കുന്നതിന്റെ ഭാഗമായി ആധാര്‍ സാധൂകരണം നടത്തേണ്ടതിനാല്‍ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും പെന്‍ഷന്‍ വാങ്ങി വരുന്ന ഗുണഭോക്താക്കള്‍ പെന്‍ഷന്‍ രേഖകള്‍ സഹിതം (ആധാര്‍, ഫോണ്‍ നമ്പര്‍, പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ബാങ്ക് പാസ് ബുക്ക്) ഓഫീസില്‍ ഹാജരാകണം. അല്ലാത്ത പക്ഷം പെന്‍ഷന്‍ മുടങ്ങുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 9947406826, 0484- 236619..

date