Skip to main content

ലിഫ്റ്റ് അദാലത്ത് തീയതി 30 വരെ നീട്ടി

 

കേരള ലിഫ്റ്റ് ആന്റ് എസ്‌കലേറ്റര്‍ റൂള്‍സ് 2013 പ്രകാരം ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമായതിനാല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ലിഫ്റ്റ് ലൈസന്‍സ് ലഭിക്കും.  ലിഫ്റ്റ് ഉടമകള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി ലൈസന്‍സ് നേടേണ്ടതാണ്. ഇത്തരത്തിലുള്ള അദാലത്ത് ഇനി ഉണ്ടായിരിക്കുന്നതല്ല. ലിഫ്റ്റ് അദാലത്തില്‍ അപേക്ഷ സ്വീകരിക്കുന്ന തീയതി നവംബര്‍ 30 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡെപ്യുട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയം, റവന്യു ടവര്‍, കേരള ഹൗസിംഗ് ബോര്‍ഡ്, മറൈന്‍ഡ്രൈവ്, എറണാകുളം. ഫോണ്‍ :0484- 2976309.
 

date