Skip to main content
.

ജലവിമാനത്തിന്റെ വരവ് ജില്ലയുടെ വിനോദ സഞ്ചാര മേഖലയക്ക് ഊർജ്ജം പകരും : മന്ത്രി റോഷി അഗസ്റ്റിൻ

 

ഇടുക്കി ജില്ലയുടെ വിനോദ സഞ്ചാര സംവിധാനത്തെ ശക്തിപ്പെടുത്താൻ സീ പ്ലെയിൻ പോലുള്ള നവപരീക്ഷണങ്ങൾ സാർത്ഥകമാവുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.  സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊർജം പകർന്നുള്ള സീ പ്ലെയിനിന്റെ പരീക്ഷണ പറക്കലിന് ശേഷം മാട്ടുപ്പെട്ടി  ഡാം പരിസരത്ത് ചേർന്ന യോഗത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം .കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്ന് ടെയ്ക്ക് ഓഫ് ചെയ്ത വിമാനം ഇടുക്കി മാട്ടുപ്പെട്ടി ഡാമിൽ വിജയകരമായാണ് ജലം തൊട്ടത്. അരമണിക്കൂറിലേ നേരം  വിമാനം ഡാമിൽ ഉണ്ടായി.സീപ്ലെയിനുമായി ബന്ധപ്പെട്ട എല്ലാ ആശങ്കയും പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.അഡ്വ എരാജ എം എൽ എ , അധ്യക്ഷത വഹിച്ചു. കെ എസ് ഇ ബി ചെയർമാനും എംഡിയുമായ ബിജു പ്രഭാകർ, ആമുഖ പ്രഭാഷണം നടത്തി. എം എം മണി എം എൽ എ , ദേവികുളം സബ്കളക്ടർ വി എം ജയകൃഷ്ണൻ ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയർ എസ് നന്ദകുമാർ എന്നിവർ പങ്കെടുത്തു.

തെളിഞ്ഞ അന്തരീക്ഷത്തിലാണ് വിമാനം ഡാമിലേക്ക് ഇറങ്ങിയത്. ഏതാണ്ട് മൂന്ന് കിലോമീറ്റർ വിശാലമായിക്കിടക്കുന്ന ജലപ്പരപ്പാണ് മാട്ടുപ്പെട്ടി ഡാമിലേത്. എല്ലാ കാലത്തും വെള്ളമുണ്ടെന്നുള്ളതാണ് വലിയ പ്രത്യേകത. ഇരട്ടയെഞ്ചിനുള്ള 19 സീറ്റർ വിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഏത് ചെറു ജലാശയത്തിലും എളുപ്പത്തിൽ ഇറക്കാൻ സാധിക്കുമെന്നതാണ് ഈ വിമാനത്തിന്റെ പ്രത്യകത. ചെറുവിമാനത്താവളങ്ങളേയും ജലാശയങ്ങളേയും ബന്ധിപ്പിക്കുകയെന്നതാണ് സീ പ്ലെയിൻ പദ്ധതിയുടെ ലക്ഷ്യം. കൊച്ചിയിൽ നിന്ന് മൂന്നാറിലെത്താൻ വെറും 30 മിനുട്ട് മതിയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം.അഡ്വ എരാജ എം എൽ എ ,

കെ എസ് ഇ ബി ചെയർമാനും എംഡിയുമായ ബിജു പ്രഭാകർ, ടൂറിസം അസീഷണൽ സയരക്ടർ പിവിഷ്ണു രാജ് , എറണാകുളം ഡി ഡിസി അശ്വതി ശ്രീനിവാസ് , സിയൽ ഡയരക്ടർ മനു, ടൂറിസം ഡെപ്യൂട്ടി ഡയരക്ടർ അശ്വനി പി കുമാർ , എറണാകുളം ഡി ടി പി സി സെക്രട്ടറി സതീഷ് മിരാന്ദ എന്നിവരടങ്ങിയ സംഘമാണ് വിമാനത്തിലുണ്ടായായിരുന്നത്. എറണാകുളത്തു നിന്നും പുറപ്പെട്ട ജലവിമാനമാണ് മാട്ടുപ്പെട്ടി ജലാശയത്തിലേക്ക് എത്തിയത്.ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി  പി എ മുഹമ്മദ് റിയാസ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ജലവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ടൂറിസം രംഗത്ത് ഇടുക്കിക്ക്  വലിയ പ്രതീക്ഷയാണ്  സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കല്‍ നല്‍കുന്നത്. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. വലിയ ജനാലകള്‍ ഉള്ളതിനാല്‍ കാഴ്ചകള്‍ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികര്‍ക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയര്‍ സ്ട്രിപ്പുകള്‍ നിര്‍മ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകര്‍ഷണീയതയാണ്.ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട് കായല്‍ ,കൊല്ലം അഷ്ടമുടിക്കായല്‍, കാസര്‍കോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും , വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിന്‍ ടൂറിസം സര്‍ക്യൂട്ട്  രൂപപ്പെടുത്താനും സര്‍ക്കാര്‍തലത്തില്‍ ആലോചനയുണ്ട്.

സീ പ്ലെയിൻലാൻ്റിംഗ് വീഡിയോ : https://www.transfernow.net/dl/20241111OktF5bC4/76GMiqS7

സീപ്ലെയിൻ പൊതുസമ്മേളനം വീഡിയോ :https://www.transfernow.net/dl/202411119tX9TgKl/bc7PI3A8

 

 

date