Skip to main content

പി.ജി. ഹോമിയോപ്പതി : അപേക്ഷ ക്ഷണിച്ചു

2024-ലെ പി.ജി. ഹോമിയോപ്പതി കോഴ്സിലേയ്ക്കുള്ള സ്‌ട്രേ വേക്കൻസി അലോട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ചു.  രജിസ്റ്റർ ചെയ്തവരും പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും നവംബർ 19 വൈകുന്നേരം 4 മണിക്ക് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. നാഷണൽ ഹോമിയോ കമ്മീഷന്റെ നവംബർ 11 ലെ നിർദ്ദേശ പ്രകാരം എല്ലാ കാറ്റഗറികൾക്കും നിലവിൽ ഉള്ളതിൽ നിന്നും പതിനഞ്ച്  ശതമാനം കുറവു വരുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക്www.cee.kerala.gov.inഫോൺ: 0471-2525300.

പി.എൻ.എക്സ്. 5120/2024

date