Post Category
ബോധവത്കരണ വാരാചരണം
ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയുന്നതിനായി ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്കരണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം സെന്റ് ജമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. വൈ.എം.സി.എയുടെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി. ഷുബിന്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. കെ.കെ പ്രവീണ എന്നിവര്‍ ക്ലാസെടുത്തു. എന്‍.എച്ച്.എം ഐ.ഇ.സി കണ്‍സള്‍ട്ടന്റ് ഇ.ആര് ദിവ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
date
- Log in to post comments