Skip to main content

ഓഡിറ്റ് ദിവസ് ആഘോഷം 22 ന്

ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പിന്റെ കേരളത്തിലെ ഓഫീസുകളിൽ നവംബർ 22 ന് ഓഡിറ്റ് ദിവസ് ആഘോഷിക്കും. ഏജീസ് ഓഫീസിലെ ഒആർഒപി ഹാളിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യാതിഥിയാകും. ഓഡിറ്റ് അക്കൗണ്ടന്റ് ജനറൽ പ്രീതി അബ്രഹാം, ഓഡിറ്റ് ആൻഡ് എൻടൈറ്റിൽമെന്റ് അക്കൗണ്ടന്റ് ജനറൽ അറ്റോർവ സിൻഹ, സീനിയർ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ ഡോ. ഡി അനീഷ്ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ ഭാഷാ മുഹമ്മദ് ബി തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ്. 5209/2024

date