അറിയിപ്പുകള്
തൊഴില്‍രഹിതരായ വനിതകള്‍ക്ക് അതിവേഗ വായ്പ
സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ഗ്രുപ്പ്/ വിദ്യാഭ്യാസ വായ്പകള്‍ നല്കുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-നും 55-നും മദ്ധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് 4-5 വര്‍ഷ തിരിച്ചടവു കാലാവധിയില്‍ 4-9% പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണു വായ്പ.
മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സിഡിഎസിന് 4-5% പലിശനിരക്കില്‍ മൂന്നുകോടി രൂപ വരെ വായ്പ നല്‍കും. സിഡിഎസിനു കീഴിലുള്ള എസ്എച്ച്ജികള്‍ക്ക് 10 ലക്ഷം രൂപവരെ വായ്പ ലഭിക്കും.
www.kswdc.org എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷഫോറം എറണാകുളം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം. കുടാതെ നിശ്ചിത വരുമാന പരിധിയിലുള്ള 16-നും 32-നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് അഞ്ചുവര്‍ഷ തിരിച്ചടവു കാലാവധിയില്‍ 3-8% പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണു വിദ്യാഭ്യാസ വായ്പ നല്‍കുന്നത്. അപേക്ഷകള്‍ക്കും വിശദവിവരങ്ങള്‍ക്കും എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0482-2984932,929601500
തൊഴില്‍ അഭിമുഖം
കൊച്ചിന് യുണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ-മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, എംസിഎ, എംബിഎ, ബിരുദം, ബിരുദാനന്തരം, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ഡിപ്ളോമ, പ്ളസ്ടു തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കു സ്വകാര്യ സ്ഥാപനങ്ങളിലെ 100 ഒഴിവുകളിലേക്ക് കുസാറ്റ് മോഡല്‍ കരിയര്‍ സെന്ററില്‍ (കോമണ്‍ ഫസിലിറ്റി സെന്റര്‍) നവംബര്‍ 23 ന് രാവിലെ 10 മുതല്‍ അഭിമുഖം നടത്തുന്നു. താല്പര്യമുള്ളവര് പേര്, വിദ്യാഭ്യാസ യോഗ്യത എന്നിവ ugbkchi.emp@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയച്ച് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0484 2576756
സംരംഭകത്വ ശില്പശാല
പുതിയ സംരംഭം തുടങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്കായി അന്താരാഷ്ട്ര തൊഴില്‍ സംഘടനയും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റും ചേര്‍ന്ന് എട്ടുദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു. സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡിസംബര്‍ അഞ്ചു മുതല്‍ 13 വരെ കളമശ്ശേരിയിലെ കീഡ് കാമ്പസില്‍ നടത്തുന്ന വിവിധ സെഷനുകളില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ http://kied.info/training-calender/ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 30 പേര് മാത്രം ഫീസ് അടച്ചാല്‍ മതി. ഫോണ്‍-0484 2532890 / 2550322/9188922800.
തൊഴില്‍ പരിശീലനം
സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭാസ വകുപ്പിനു കീഴിലുള്ള കളമശേരി അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ യൂണിറ്റി ഡെവലപ്പര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.സീറ്റ് പരിമിതം.യോഗ്യത: പ്ലസ്ടു. ഫോണ്‍: 8848276418, 7356330466.
എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്
പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രോഗ്രാമില്‍ മികവു പുലര്‍ത്തുന്നവര്‍ക്കു തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്മെന്റ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ ഉറപ്പാക്കും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 9846033001. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.
സസ്യശാസ്ത്ര സമ്മേളനം നവംബര്‍ 23 ന്
കേരള ബൊട്ടാണിക്കല്‍ സൊസൈറ്റി എറണാകുളം സെന്റ് തെരേസാസ് കോളേജുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന 'ബോട്ടണി ബീയോണ്ട് ബൗണ്ടറിസ്- സമ്മേളനം നവംബര്‍ 23 ന് കോളേജില്‍ നടത്തും.
സസൃശാസ്ത്രത്തിലെ നവീന സാദ്ധ്യതകള്‍, സംരംഭകത്വം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന സമ്മേളനത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സസൃശാസ്ത്ര അദ്ധ്യാപകര്‍ ഒരുമിച്ചുചേരും. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ചെയര്മാന് ടി. കെ.ജോസ് മുഖ്യ പ്രഭാഷണം നടത്തും. നജീബ് ബിന്‍ ഹനീഫ്, സ്നൂപാ മഠത്തിനാത്ത് എന്നിവര്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനെക്കുറിച്ചും നിലനിര്‍ത്തുന്നതിനെക്കുറിച്ചും അനുഭവങ്ങള്‍ പങ്കുവയ്ക്കും. ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ സ്ഥാപക നേതാക്കളെ സമ്മേളനത്തില്‍ ആദരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും - keralabotanicalsociety@gmail.com, ഫോണ്‍ 9447458675
- Log in to post comments