Skip to main content

അംഗത്വം പുനസ്ഥാപിച്ച് നല്‍കും

കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രണ്ടിലധികം തവണകള്‍ തവണ അംശദായ കുടിശ്ശിക വന്ന് അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് അംഗത്വം പുനസ്ഥാപിച്ച് നല്‍കുന്നതിന് ഗവ. ഉത്തരവായിട്ടുണ്ട്. രണ്ടിലധികം തവണകള്‍ തവണ അംശദായ കുടിശ്ശിക വന്ന് അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അംഗത്വം പുന:സ്ഥാപിച്ച് നല്‍കുന്നതിന് കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് കാസര്‍കോട് ജില്ലാ ഓഫീസില്‍ (കാഞ്ഞങ്ങാട്) നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് അറിയിച്ചു. ഫോണ്‍- 0467 2206737.

date