Skip to main content

കെഎസ്ആർടിസി പയ്യന്നൂർ ബജറ്റ് ടൂർ

കെഎസ്ആർടിസി പയ്യന്നൂർ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഡിസംബർ എട്ടിന് പയ്യന്നൂരിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്കാണ് അവസരം ലഭിക്കും.  മുതിർന്നവർക്ക് 4780 രൂപയും അഞ്ച് മുതൽ 10 വയസ്സ് വരെ കുട്ടികൾക്ക് 2470 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഫോർട്ട് കൊച്ചിയിൽ നിന്നാണ് ആഡംബര കപ്പൽ യാത്ര തിരിക്കുന്നത്.  ഡിസംബർ മാസത്തിൽ വിവിധ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ശബരിമല തീർത്ഥയാത്രയും സംഘടിപ്പിക്കും.  കൂടാതെ മൂന്നാർ, കാന്തല്ലൂർ, ഗവി-കുമളി, വയനാട് ജംഗിൾ സഫാരി തുടങ്ങിയ വിനോദ യാത്രകളും സംഘടിപ്പിക്കും. ഫോൺ : 9745534123, 8075823384

 

 

date