Skip to main content

സൈനികരുടെ സേവനം വിലമതിക്കാനാവാത്തത് : എൻ എസ് കെ ഉമേഷ്

 

                                                                                                                                                                     രാജ്യാതിര്‍ത്തി കാക്കുന്ന സൈനികരുടെ സേവനങ്ങള്‍ അമൂല്യമാണെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു. കാക്കനാട് സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതി ഹാളില്‍ സായുധസേനാ പതാകദിനാചരണവും പതാകനിധിയുടെ സമാഹരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സൈനികരെ സമൂഹം നന്ദിയോടെ സ്മരിക്കണം. അവരുടെ ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഫലമാണ് 

നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവും. 

മാതൃരാജ്യത്തിനായി പോരാടി വീരചരമം പ്രാപിച്ച ധീരയോദ്ധാക്കളുടെ കുടുംബങ്ങളേയും അംഗഭംഗം സംഭവിച്ചവരെയും പൂര്‍വ്വസൈനികരെയും പുനരധിവസിപ്പിക്കുന്നതിനായി പൊതുസമൂഹത്തിന്റെ സഹായവും സഹകരണവും ആവശ്യമാണ്.

വിമുക്തഭടന്മാര്‍ക്കും രാജ്യത്തിനായി ജീവന്‍ത്യജിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കും സമൂഹം അര്‍ഹമായ ആദരവ് നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു.

 

ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ബ്രിഗേഡിയര്‍ മോഹനന്‍ പിള്ള അധ്യക്ഷനായ ചടങ്ങില്‍ കമാന്‍ഡര്‍ എം. മധുസൂദനന്‍, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ കേണല്‍ വി.ജെ. റീത്താമ്മ, റിട്ടേര്‍ഡ് കമാന്‍ഡര്‍ എം മധുസൂധനന്‍, എന്‍ ഇ എക്‌സ് സി സി അഖിലേന്ത്യാ സീനിയര്‍ വൈസ് ചെയര്‍മാന്‍ വി എസ് ജോണ്‍, എയര്‍ഫോഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി വി എല്‍ വിനോദ് കുമാര്‍, എ ടി പോള്‍, ഉദ്യോഗസ്ഥര്‍, എന്നിവര്‍ പങ്കെടുത്തു. 

തുടര്‍ന്ന് പതാക വില്‍പനയിലൂടെ തുക സമാഹരിക്കല്‍ നടന്നു. 

സമാഹരിക്കുന്ന തുക യുദ്ധത്തില്‍ വീരചരമം പ്രാപിച്ച ജവാന്മാരുടെ ആശ്രിതരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും വിമുക്തഭടന്മാരുടെയും പുനരധിവാസത്തിന് ഉ പയോഗിക്കും.

date