എറണാകുളം ജില്ലാതല അറിയിപ്പുകൾ
വിവരാവകാശ കമ്മിഷന്‍ ക്യാമ്പ് സിറ്റിംഗ് ഡിസംബര്‍ 9 ന്
സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഡിസംബര്‍ ഒമ്പതിന് എറണാകുളത്ത് ക്യാമ്പ് സിറ്റിംഗ് നടത്തും. രാവിലെ 10.30 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് ഹാളില്‍ വിവരാവകാശ കമ്മിഷണര്‍ ഡോ.എ.അബ്ദുല്‍ ഹക്കിമിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തും.
നോട്ടീസ് ലഭിച്ച കേസുകളില്‍ പരാതിക്കാലത്തെയും ഇപ്പോഴത്തെയും വിവരാധികാരി, ഒന്നാം അപ്പീല്‍ അധികാരി, ഹര്‍ജിക്കാര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് കമ്മിഷന്‍ അറിയിച്ചു. 10.15 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
സ്‌കില്‍ഡ് ലേബര്‍ താത്കാലിക നിയമനം
കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സി, (അഡാക്ക്) എറണാകുളം സെന്‍ട്രല്‍ റീജിയനു കീഴിലുള്ള ഇടക്കൊച്ചി ഫാമിലേക്ക് ജനറേറ്റര്‍, വാട്ടര്‍പമ്പ് എയറേറ്റര്‍, മറ്റ് ഇലക്ട്രിക്ക് ജോലികള്‍ കൈകാര്യം ചെയ്യുന്നതുള്‍പ്പടെയുള്ളവ ചെയ്യുന്നതിനായി സ്‌കില്‍ഡ് ലേബര്‍മാരെ ദിവസവേതനത്തില്‍ താത്കാലികമായി നിയമിക്കുന്നു എസ്എസ്എല്‍സി, ഇലക്ട്രീഷ്യന്‍ ട്രേഡ് ഐടിഐ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. 45 വയസില്‍ താഴെയുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 18-ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ അഭിമുഖത്തിനായി ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അഡാക്ക് സെന്‍ട്രല്‍ റീജിയന്‍ തേവരയിലുള്ള ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2665479.
ടെന്‍ഡര്‍ ക്ഷണിച്ചു
കരുവേലിപ്പടി ഗവ മഹാരാജാസ് ആശുപത്രിയില്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ലാബ് റീ ഏജന്റുകള്‍ വിതരണം ചെയ്യുന്നതിനു ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ജനുവരി ഏഴിന് വൈകിട്ട് മൂന്നുവരെ നല്‍കാം. ഫോണ്‍ 0484-2210648.
- Log in to post comments